തേജസ് യുദ്ധവിമാനങ്ങൾ വീണ്ടും ആകാശത്തേക്ക്

Published on


                            തേജസ് യുദ്ധവിമാനങ്ങൾ വീണ്ടും ആകാശത്തേക്ക്

വിമാനത്തിന്റെ സോഫ്റ്റ്‌വേർ തകരാർ പരിഹരിച്ചതിനാൽ എട്ടുമുതൽ വിമാനങ്ങൾ പറക്കാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറഞ്ഞു.

പരിശോധനകൾക്കുശേഷം തേജസ് യുദ്ധവിമാനങ്ങൾ വീണ്ടും ആകാശത്തേക്ക്. അപകടങ്ങളെത്തുടർന്ന് വ്യോമസേനയുടെ 34 തേജസ് ലൈറ്റ് വിമാനങ്ങളാണ് നിലത്തിറക്കിയത്. വിമാനത്തിന്റെ സോഫ്റ്റ്‌വേർ തകരാർ പരിഹരിച്ചതിനാൽ എട്ടുമുതൽ വിമാനങ്ങൾ പറക്കാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറഞ്ഞു.

ഫെബ്രുവരിയിൽ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് എയർബേസിലെ റൺവേയിൽനിന്ന് തെന്നിമാറിയ ഒരു തേജസ് ജെറ്റിന്റെ എയർഫ്രെയിമിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനുമുൻപ് 2024 മാർച്ചിൽ ജയ്‌സാൽമേറിന് സമീപവും 2025 നവംബറിൽ ദുബായ് എയർഷോക്കിടെയും തേജസ് തകർന്നിരുന്നു.

ഡിസംബറോടെ ആകെ 20 തേജസ് വിമാനങ്ങളും വിതരണം ചെയ്യാനാകുമെന്നും ഇതിൽ ആറെണ്ണം പരിശോധനകൾക്കുശേഷം ഉടൻ കൈമാറുമെന്നും സുനിൽ വ്യക്തമാക്കി. വിമാനത്തിനുള്ള എഫ്-404 എയ്റോ എൻജിനുകളുടെ വിതരണം, നിർമാതാക്കളായ യു.എസ്. കമ്പനി ജി.ഇ. എയ്റോസ്‌പെയ്‌സ് വൈകിപ്പിക്കുന്നതാണ് തേജസ് വൈകാൻ കാരണം.