ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി ശക്തമായി. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎഇയിൽ പുലർച്ചെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. തുടർച്ചയായി സ്ഫോടക ശബ്ദങ്ങൾ ഉയര്‍ന്നു. ഫലപ്രദമായി ആക്രമണത്തെ ചെറുക്കാനായെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇറാനിലെ തബ്റിസ് നാഗരത്തിൽ പെട്രോ - കെമിക്കൽ ഫക്ടറിയും ആക്രമിക്കപ്പെട്ടു. വാതക ചോർച്ച ഉണ്ടായി. അമേരിക്ക കരയുദ്ധത്തിന് മുതിർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി. 3500 സൈനികരുമായി യുഎസിന്റെ പടക്കപ്പൽ യുഎസ്എസ് ട്രിപ്പോളി മധ്യപൂർവദേശത്തെത്തി. സമാധാന ചർച്ചയുടെ മറവിൽ രഹസ്യ കര ആക്രമണത്തിന് യുഎസ് പദ്ധതിയിടുന്നുവെന്നും ആരോപണം. പതിനായിരം സൈനികരെക്കൂടി മധ്യപൂർവദേശത്തേക്ക് അയയ്ക്കാൻ യുഎസ് ആലോചിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഇറാനുമായി ധാരണ ഉടനെയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. 15 ഇന പട്ടികയിലെ ചർച്ചയിലാണ് പുരോഗതി. ഇറാൻ - അമേരിക്ക ചർച്ചയ്ക്ക് വേദി ഒരുക്കുമെന്ന് പാകിസ്ഥാനും പ്രതികരിച്ചു.